ടിക്കറ്റ് നിരക്കുകള്‍ 6.99 യൂറോ മുതല്‍:
ദീര്‍ഘദൂര ട്രെയിന്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാതെ സ്ഥിരമായി നിലനിര്‍ത്താന്‍ ഡോയ്ഷെ ബാന്‍ തീരുമാനിച്ചത് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ്. ദീര്‍ഘദൂര പാതകളിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റുകള്‍ 6.99 യൂറോ നിരക്കില്‍ തന്നെ ലഭ്യമാകും. എന്നാല്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളുടെ എണ്ണം പരിമിതമായതിനാല്‍ ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. ബാന്‍കാര്‍ഡ് (BahnCard 25, 50) ഉള്ളവര്‍ക്ക് ഈ തുകയില്‍ വീണ്ടും ഇളവുകള്‍ ലഭ്യമാകും. ക്രിസ്മസ്, പുതുവത്സര ദിവസങ്ങളില്‍ തിരക്കേറിയ റൂട്ടുകളിലെ കുറഞ്ഞ ടിക്കറ്റുകള്‍ വളരെ വേഗത്തില്‍ വിറ്റുതീരാന്‍ സാധ്യതയുള്ളതിനാല്‍ യാത്ര നേരത്തെ ഉറപ്പിച്ചവര്‍ നവംബര്‍ വരെയോ ഡിസംബര്‍ വരെയോ കാത്തിരിക്കാതെ ഉടന്‍ ബുക്ക് ചെയ്യണമെന്ന് റെയില്‍വേ നിര്‍ദ്ദേശിക്കുന്നു.
ഡിസംബര്‍ 13 മുതല്‍ കൂടുതല്‍ സര്‍വീസുകളും വേഗതയേറിയ ട്രെയിനുകളും:
ഡിസംബര്‍ 13~ന് നിലവില്‍ വരുന്ന പുതിയ സമയക്രമത്തോടെ ട്രെയിന്‍ സര്‍വീസുകള്‍ കൂടുതല്‍ വിപുലീകരിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്:
വേഗതയേറിയ ഐ.സി.ഇ സ്പ്രിന്റര്‍ (ICE Sprinter): ഹാംബുര്‍ഗിനും മ്യൂണിക്കിനും ഇടയില്‍ പുതിയ സ്പ്രിന്റര്‍ സര്‍വീസ് ഇരുവശങ്ങളിലേക്കും ദിവസേന മൂന്ന് തവണ വീതം സര്‍വീസ് നടത്തും. ഇതോടെ ഈ റൂട്ടിലെ യാത്രാ സമയം വെറും 5 മണിക്കൂര്‍ 20 മിനിറ്റായി ചുരുങ്ങും.
ബര്‍ലിന്‍/സ്ററുട്ട്ഗാര്‍ട്ട്: ഈ റൂട്ടിലെ ഐ.സി.ഇ സ്പ്രിന്റര്‍ സര്‍വീസുകള്‍ പ്രതിദിനം ഒന്നില്‍ നിന്ന് മൂന്നായി ഉയര്‍ത്തും.
ബര്‍ലിന്‍/ഹാംബര്‍ഗ്: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെ അരമണിക്കൂര്‍ ഇടവിട്ടുള്ള ട്രെയിന്‍ സര്‍വീസുകള്‍ ഈ പാതയില്‍ പുനരാരംഭിക്കും.
യേന (Jena), ഓസ്റെറ്വസ്ററ്ഫാലന്‍ (Ostwestfalen), സാര്‍ബ്രൂക്കന്‍ (Saarbr�cken) തുടങ്ങിയ മേഖലകളിലേക്ക് പുതിയ നേരിട്ടുള്ള ട്രെയിന്‍ സര്‍വീസുകളും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളും കൂടുതല്‍ ആകര്‍ഷകമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Comments: